
കൈപ്പട്ടൂർ : നരിയാപുരം മഹാദേവർ - സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന ചുറ്റമ്പലത്തിന്റെ കട്ടിളവയ്പ്പ് സ്ഥപതി ശിവദാസൻ ആചാരിയുടെ കാർമ്മികത്വത്തിൽ നടത്തി. കട്ടിളപൂജയ്ക്ക് മേൽശാന്തി മനു ശർമ്മ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര ശില്പി മുരളീധരൻ, ബേബി, രാജൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് മാധവൻനായർ, സെക്രട്ടറി നരിയാപുരം ഗോപാലകൃഷ്ണൻ, ട്രഷറർ വി.ജി.ശിവദാസ്, ജോയിന്റ് സെക്രട്ടറി ജിനീഷ്, നരിയാപുരം വേണു, മുരളീധരൻ നായർ, ശ്രീജിത്ത്, രഞ്ജിത്ത്, രാജീവ് , വാർഡ് മെമ്പർ വിഷ്ണു, എസ്.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |