
പത്തനംതിട്ട : ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന പരിപാടികൾ സമാപിച്ചു. കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് മൂവ് എന്ന ആശയത്തോടെ നടന്ന പരിപാടിയും വാക്കത്തോണും സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് ഗീതാദേവി, വൈസ് പ്രസിഡന്റ് പ്രകാശ് ജോൺ, ജില്ലാ പഞ്ചായത്ത് അംഗം സലീം, വാർഡ് മെമ്പർ ശ്രീകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത്.കെ.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |