
കോഴഞ്ചേരി : വായ്ക്കുരവകളും മംഗള നാദവും നാരായണസ്തുതികളും മുഴങ്ങിയ ഉത്രാട സന്ധ്യയിൽ തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി തൃക്കാട്ടൂർ മഹാ വിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് ആറൻമുളയിലേക്ക് പുറപ്പെട്ടു. വൈകിട്ട് 6.30ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി പകർന്ന് നല്കിയ ദീപവുമായി മങ്ങാട്ട് ഭട്ടതിരിയുടെ പ്രതിനിധി അനൂപ് നാരായണ ഭട്ടതിരി തിരുവോണത്തോണിയേറിയതിന് പിന്നാലെ പാർത്ഥസാരഥിക്കുള്ള ഓണവിഭവങ്ങളുമായി 18 നായർ കുടുംബാംഗങ്ങളും തോണിയിൽ അനുഗമിക്കുന്നുണ്ട് . തിരുവോണത്തോണി യാത്ര ദർശിക്കാൻ എം എൽ എ മാരായ അബിൻ വർക്കി കോടിയാട്ട് , അഡ്വ. പഴകുളം മധു , മുൻ എം.എൽ എ രാജു ഏബ്രഹാം, എഡിഎം ആർ രാജലക്ഷ്മി, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി സാംബദേവൻ , സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ , ഖജാൻജി രമേശ് മാലിമേൽ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് , വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജൂലി സാബു , കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ടി . കെ രാമചന്ദ്രൻ നായർ , ഹിന്ദുമതമഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ കെ .ഹരിദാസ് , കാട്ടൂർ ക്ഷേത്രോപദേശ ക സമിതി പ്രസിഡന്റ് വാസുദേവൻ നായർ , സെക്രട്ടറി സി ആർ രാജേഷ് രാജൻ , ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയലക്ഷ്മി , അസിസ്റ്റന്റ് കമ്മിഷണർ സൈനുരാജ് , ചെറുകോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ സന്തോഷ് തുടങ്ങിയവർ എത്തിയിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |