
ചെങ്ങന്നൂർ : സമഗ്ര ശിക്ഷാകേരളം ബി.ആർ.സി ചെങ്ങന്നൂർ ഓട്ടിസം സെന്റർ പുത്തൻകാവ് മാർത്തോമ്മാ പള്ളി യുവജന സഖ്യത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിരിയോണം ഓണാഘോഷം 2026 നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. ബി ആർ സി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ജി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ.ജോൺ ജോർജ് ഓണസന്ദേശം നൽകി. സാറാമ്മ മാമ്മൻ സമ്മാനദാനം നിർവഹിച്ചു. കെ.എം.മാമ്മൻ, മീനു അലക്സാണ്ടർ, പ്രവീൺ വി.നായർ, മനോജ് കുമാർ, കെ.ബൈജു, മഞ്ജു ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |