
പ്രമാടം : കോന്നി താലൂക്ക് ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ വി.കോട്ടയത്ത് ആരംഭിച്ച ഓണച്ചന്ത അഡ്വ.പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പ്രസീത രഘു അദ്ധ്യക്ഷത വഹിച്ചു. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ആദ്യവില്പന നിർവ്വഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.മനോജ്, ടി.ലിജ, വി.എൽ.നിഷ, ആർ.ജ്യോതിഷ്, കെ.ആർ.പ്രമോദ്, വിൽസി സാമുവൽ, സുജ മോൺസൺ, ശ്രീലത, മനേഷ് തങ്കച്ചൻ, അജിത ബി.നായർ, പ്രദീപ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |