SignIn
Kerala Kaumudi Online
Monday, 24 August 2026 4.13 AM IST

വഞ്ചിപ്പാട്ട് പഠന കളരിയും പള്ളിയോടങ്ങൾക്ക് ഗ്രാൻഡ് വിതരണവും

palli

കോഴഞ്ചേരി : ആറന്മുള ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്കായി വഞ്ചിപ്പാട്ട് പഠനകളരിയും പള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് വിതരണവും 24ന് രാവിലെ 9ന് ആറാട്ടുപുഴ തരംഗം ഓഡിറ്റോറിയത്തിൽ നടക്കും. പഠനകളരി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യും. ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോമവല്ലി ദിവാകരൻ , പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ , പാർത്ഥസാരഥി , പ്രസാദ് വേരുങ്കൽ , രാജേഷ് കുമാർ.ജെ എന്നിവർ സംസാരിക്കും. വഞ്ചിപ്പാട്ട് കളരിക്ക് വഞ്ചിപ്പാട്ട് ആചാര്യന്മാരായ വിനു കെയ്യത്ത് , വിജയൻ നായർ ചൈത്രം, മധുസൂദനൻ പഴൂർ എന്നിവർ നേതൃത്വം നല്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും ഗ്രാൻഡ് വിതരണവും ആന്റോ ആന്റണി എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി , ജില്ല പഞ്ചായത്തംഗം സവിതാ അജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും. ആറന്മുള ഗ്രാമപഞ്ചായത്തിലെ ഏഴ് പള്ളിയോടങ്ങൾക്കാണ് ഗ്രാൻഡ് വിതരണം ചെയ്യുന്നത്. ഇടശ്ശേരിമല കിഴക്ക്, ഇടശ്ശേരിമല ,ഇടയാറന്മുളകിഴക്ക്, ളാക ഇടയാറന്മുള , ഇടയാറന്മുള , മാലക്കര , ആറാട്ടുപുഴ എന്നീ പള്ളിയോടങ്ങളാണ് ആറന്മുള പഞ്ചായത്ത് പരിധിയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL