SignIn
Kerala Kaumudi Online
Saturday, 24 October 2026 5.32 AM IST

ദേശീയപാതയിലെ പാർക്കിംഗ്; അപകട ഭീഷണി രൂക്ഷം

vehicles
പന്നിയങ്കരയിൽ ടോൾ പ്ലാസ കഴിഞ്ഞുള്ള റോഡിന്റെ ഒരു വരി കൈയടക്കി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു.

 പന്നിയങ്കരയിൽ ഒരു വരി കൈയടക്കി ഭാരവാഹനങ്ങൾ

വടക്കഞ്ചേരി: ദേശീയപാത 544ൽ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നിരനിരയായി മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നത് അപകടഭീഷണിയാകുന്നു. ടോൾ പ്ലാസ കഴിഞ്ഞ് തൃശൂർ ദിശയിലേക്കുള്ള പാതയുടെ ഒരു വരി കൈയടക്കിയാണ് വാഹനങ്ങൾ മണിക്കൂറുകളോളം നിറുത്തിയിടുന്നത്. ഇത് അപകഭീഷണി ഉയർത്തുന്നതിനൊപ്പം ദേശീയപാതയിൽ ഗതാഗതതടസം രൂക്ഷമാക്കുന്നതായും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. പൊലീസ് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ അവഗണിച്ചാണ് വാഹനങ്ങൾ റോഡിൽ നിറുത്തിയിടുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഭാരവാഹനങ്ങൾ നിരനിരയായി പാർക്ക് ചെയ്യുന്നതോടെ പാതയുടെ ഒരു ഭാഗം പൂർണമായും ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണ്. വേഗത്തിലെത്തുന്ന വാഹനങ്ങൾ റോഡിൽ നിറുത്തിയിട്ടിരിക്കുന്ന ലോറികൾക്കരികിലെത്തുമ്പോൾ പെട്ടെന്ന് ദിശമാറ്റേണ്ടിവരുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. റോഡരികിൽ വാഹനങ്ങൾ കൂട്ടത്തോടെ നിറുത്തിയിടുന്നതിനാൽ സമീപത്തെ പോക്കറ്റ് റോഡുകളിലേക്കുള്ള പ്രവേശനവും തടസപ്പെടുന്നുണ്ട്. ഇതോടെ പ്രദേശവാസികൾക്കും മറ്റു വാഹനയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുന്നു. അനധികൃത പാർക്കിംഗ് പലതവണ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ദേശീയപാതയുടെ ഒരു വരി കൈയടക്കി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടും നടപടി സ്വീകരിക്കാത്തതാണ് നിയമലംഘനം തുടരാൻ കാരണമെന്നും അവർ പറയുന്നു. ദേശീയപാതയിൽ ഗതാഗതസുരക്ഷ ഉറപ്പാക്കേണ്ട അധികൃതർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ദേശീയപാതയിൽ നിറുത്തിയിട്ട വാഹനങ്ങളിലേക്ക് മറ്റുവാഹനങ്ങൾ ഇടിച്ചു കയറി ഒട്ടേറെ അപകടങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ അടിയന്തര നടപടി ആവശ്യമാണ്. അനധികൃതമായി വാഹനങ്ങൾ നിറുത്തിയിടുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം ഗതാഗതതടസം ഒഴിവാക്കാൻ സ്ഥിരമായ സംവിധാനവും ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL