SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.20 AM IST

ക്ലീൻ കേരള കമ്പനി പാലക്കാട് നീക്കിയത് 2707 ടൺ മാലിന്യം

malinyam
.

പാലക്കാട്: ജില്ലയിലെ തദ്ദേശ, സർക്കാർ സ്ഥാപനങ്ങളിൽ നിന്നായി ക്ലീൻ കേരള കമ്പനി മൂന്ന് മാസം കൊണ്ട് നീക്കം ചെയ്തത് 2707 ടൺ അജൈവ മാലിന്യം. ജൂലായിൽ 910 ടൺ, ആഗസ്റ്റിൽ 944 ടൺ, സെപ്തംബറിൽ 853 ടൺ എന്നിങ്ങനെയാണിത്. സെപ്തംബറിൽ പുനഃചംക്രമണ യോഗ്യമല്ലാത്ത 542 ടൺ പ്ലാസ്റ്റിക്കാണ് നീക്കിയത്. ഇതിൽ പാലക്കാട് നഗരസഭയിൽ നിന്ന് മാത്രം 95 ടൺ റിജക്റ്റഡ് മാലിന്യം ശേഖരിച്ചു. പുനരുപയോഗിക്കാനാവുന്ന എട്ട് ടൺ മാലിന്യം ഹരിതകർമ സേന ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഒറ്റപ്പാലം നഗരസഭ 27 ടൺ അജൈവ മാലിന്യമാണ് നീക്കം ചെയ്തത്. ചിറ്റൂർ - തത്തമംഗലം നഗരസഭയിൽ നിന്ന് 46 ടൺ മാലിന്യവും നീക്കം ചെയ്തു. ജില്ലയിൽ 61 ഗ്രാമപഞ്ചായത്തുകളിൽ നിന്നും മൂന്ന് നഗരസഭകളിൽ നിന്നുമാണ് ക്ലീൻ കേരള കമ്പനി മാലിന്യം ശേഖരിക്കുന്നത്. ഇത്രയും സ്ഥാപനങ്ങളിൽ നിന്നായി ആകെ 115 ടൺ പുനരുപയോഗിക്കാൻ പറ്റുന്ന മാലിന്യമാണ് നീക്കം ചെയ്തത്. ഇതിൽ 15 ടൺ ചില്ല് മാലിന്യങ്ങളാണ്. പാലക്കാട് ജില്ല ആശുപത്രിയിൽനിന്ന് മൂന്ന് ടൺ, പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് ഒരു ടൺ, ജില്ല വനിതശിശു ആശുപത്രിയിൽനിന്ന് 1.7 ടൺ എന്നിങ്ങനെ പൊതു മാലിന്യങ്ങളും നീക്കം ചെയ്തു. ആഗസ്റ്റിൽ പുനഃചംക്രമണത്തിന് സാധ്യമല്ലാത്ത 8,17,960 കിലോ മാലിന്യവും 1230 കിലോ ആക്രിയും നീക്കം ചെയ്തു. ചില്ല് മാലിന്യം 26,730 കിലോ. 98,760 കിലോ മാലിന്യം പുനരുപയോഗിക്കാൻ കഴിയുന്നവയായിരുന്നു. ജൂലായിൽ പുനരുപയോഗത്തിന് സാധ്യമല്ലാത്ത 7,14,530 കിലോ മാലിന്യം, 31,465 ചില്ല് മാലിന്യം, 5206 കിലോ ഇ-മാലിന്യം, 68,149 കിലോ സ്‌ക്രാപ്പ്, 1,52,438.32 കിലോ പുനരുപയോഗിക്കാനാവുന്ന മാലിന്യം എന്നിങ്ങനെയാണ് നീക്കം ചെയ്തത്. വീട് മാറുമ്പോഴും മറ്റും അവശേഷിക്കുന്ന മാലിന്യങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് കൈമാറാവുന്ന സെന്ററുകളും (ഇക്കോ ബാങ്ക്) ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. 111 കിലോ മാലിന്യമാണ് ഇവിടങ്ങളിൽ നിന്ന് ലഭിച്ചത്. ജില്ലയിൽ മാലിന്യ ശേഖരണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് ക്ലീൻ കേരള കമ്പനി മാനേജർ ആദർശ് ആർ.നായർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY