SignIn
Kerala Kaumudi Online
Wednesday, 21 October 2026 1.31 AM IST

ഗാന്ധി ജയന്തി

gandhiji
മുതലമട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിജയന്തി ആഘോഷം.

മുതലമട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം മുതലമട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് ആർ.ബിജോയിയുടെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടിയിൽ മണ്ഡലം, ബ്ലോക്ക് യൂത്ത് കോൺഗ്രസ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ഗാന്ധിജിയുടെ ഉയർത്തിപ്പിടിച്ച സത്യം, അഹിംസ, മതേതരത്വം എന്നീ മൂല്യങ്ങൾ ഇന്നും പ്രസക്തമാണെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു. തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ നിന്നുള്ള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, GANDHIJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL