SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.20 AM IST

ശുചിത്വ യജ്ഞം

cleaning
പട്ടാമ്പി നഗരസഭാ ശൂചിത്വ പരിപാടി ജിതേഷ് മോഴിക്കുന്നം ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: പട്ടാമ്പി നഗരസഭയിൽ 'ഏക് ദിൻ ഏക് ഘണ്ട ഏക് സാത്ത് " ശുചീകരണയജ്ഞം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിതേഷ് മോഴിക്കുന്നം നിർവഹിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ലയ കെ.സുനിൽ ബോധവൽക്കരണ ക്ലാസ് എടുത്തു. നഗരസഭാ സെക്രട്ടറി എസ്.അമൽ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, സ്ഥിരം സമിതി അംഗം കെ.ഷെഫീദ, നഗരസഭ കൗൺസിലർമാരായ സി.എസ്.സുരേഷ്, സി.സംഗീത, കെ.മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CLEANING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY