ചെർപ്പുളശേരി: എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ ചെലവിൽ ചെർപ്പുളശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സ്ഥാപിച്ച എക്‌സ്‌റേ യൂണിറ്റ് പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ കെ.ടി.ജംസിയ അദ്ധ്യക്ഷയായി. വൈസ് ചെയർപേഴ്‌സൺ സി ജയകൃഷ്ണൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ യു.രേഷ്മ, വി.അനിത, എം.ആർ.രാജേഷ്, വി.പി.സമീജ്, ശ്രീലജ വാഴക്കുന്നത്ത്, വാർഡ് കൗൺസിലർ പി.ശ്രീജ, കെ.എം.ഇസ്ഹാക്ക്, കെ.ബാലകൃഷ്ണൻ, സെക്രട്ടറി വീട്ടിൽ പ്രിയ, മെഡിക്കൽ ഓഫീസർ എം.എസ്.ലക്ഷ്മി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |