ചിറ്റൂർ: ഒരുമിക്കാം ലഹരി ക്കെതിരെ എന്ന ആശയം ഉയർത്തിപിടിച്ച് നടത്തുന്ന നല്ലേപ്പിള്ളി യൂത്ത് ഫെസ്റ്റ് 2കെ26 ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. കർഷകശ്രീ, കർഷകോത്തമ അവാർഡ് ജേതാവുമായ സ്‌കറിയ പിള്ള ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ശങ്കർ അദ്ധ്യക്ഷനായി. നല്ലേപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.ജയപാലൻ സ്‌കറിയ പിള്ളയെ ആദരിച്ചു. നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ഫെസ്റ്റ് ചെയർമാനുമായ വി.ബിനു, ജില്ല പഞ്ചായത്തംഗം എം.വി.ധന്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബുദാഹിർ, വി.ഓമന, വാർഡ് മെമ്പർമാരായ ശാന്ത, രഞ്ജിത്ത്, ശ്രീകൃഷ്ണ ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക സുനു സുബ്രഹ്മണ്യം, പ്രോഗ്രാം കൺവീനർ അജിത് കുമാർ, പ്രോഗ്രാം ചെയർമാൻ മനോജോസഫ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |