
പട്ടാമ്പി: ഇന്ത്യ യു.എസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെ കൂറ്റനാട് സെന്ററിൽ പ്രതിഷേധ പ്രകടനവും മോദിയുടേയും ട്രംപിന്റെയും കോലം കത്തിക്കലും നടന്നു. കേരള കർഷക സംഘം തൃത്താല ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം കർഷക സംഘം ജില്ലാ സെക്രട്ടറി എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. തൃത്താല ഏരിയാ പ്രസിഡന്റ് കെ.എ.ഷംസു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം എ.കൃഷ്ണ കുമാർ, തൃത്താല ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രൻ, ഏരിയാ ട്രഷറർ വി.പി.രാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |