വണ്ടൂർ : ദീർഘകാലം പോരൂർ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച നടുവിൽ മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ (എൻ.എം.എസ്) വിയോഗത്തിൽ ചെറുകോട് അങ്ങാടിയിൽ സർവകക്ഷി അനുശോചനയോഗം നടന്നു. എ.ഐ.സി.സി അംഗം ഇ.മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആലിപ്പറ്റ ജമീല, പോരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, എം. മുജീബ് റഹ്മാൻ, സി.പി. ഉണ്ണിചാത്തൻ, കണ്ണിയൻ അബ്ദുൽ കരീം, മുഹമ്മദാലി , ബാലകൃഷ്ണൻ, ഉണ്ണി ചെറുകോട് , പി.കുട്ടിയാമു, കെ.ടി. അബ്ബാസലി, വി. ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |