തിരൂർ: ഓരോ പഴങ്ങളുടെയും സവിശേഷതയറിയാൻ ഫ്രൂട്സ് ഫെസ്റ്റ് ഒരുക്കി വിദ്യാലയം. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഫ്രൂട്ട്സ് ഫെസ്റ്റ് ഒരുക്കിയത്. ഓരോ പഴവർഗ്ഗവും ലഭ്യമാവുന്ന സീസൺ, അവയുടെ ഔഷധ ഗുണങ്ങൾ എന്നിവ അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. പ്രദർശന ഉദ്ഘാടനം പ്രഥമ അദ്ധ്യാപകൻ ടി. മുനീർ നിർവഹിച്ചു. റസാക്ക് പാലോളി, എ പ്രേമ, പി ദീപ, സി.എം.എ. സനൂഫിയ, പി. രോഹിണി, ലിജിന, ശൈഭ, സി.സി.എ. കോഓർഡിനേറ്റർ സി.ടി. നൂർജഹാൻ എന്നിവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |