കോട്ടക്കൽ: പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാഭിയാൻ ജില്ലാതല പഠനശിബിരം കോട്ടക്കലിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ്, മേഖലാ സെക്രട്ടറി വില്ലോടി സുന്ദരൻ,സംസ്ഥാന കമ്മറ്റി അംഗം കെ.വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.രാമചന്ദ്രൻ,ബി.രതീഷ്, പി.പി.ഗണേശൻ എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പഠനശിബിരത്തിൽ വിവിധ വിഷയങ്ങളിൽ ബി.ജെ.പി സംസ്ഥാന മുഖ്യവക്താവ് ടി.പി. ജയചന്ദ്രൻ, സംസ്ഥാന വക്താവ് പത്മനാഭൻ,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.കൃഷ്ണകുമാർ വി.ഉണ്ണികൃഷ്ണൻ, സംസ്ഥാന സെക്രട്ടറി പി.ശ്യാം രാജ്, മേഖല സംഘടനാ സെക്രട്ടറി കെ.പി .സുരേഷ് എന്നിവരടക്കം വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. നാളെ വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |