SignIn
Kerala Kaumudi Online
Sunday, 20 September 2026 7.49 PM IST

കുടിവെള്ള വിതരണം; തടസ്സം നീക്കണം

d
കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ മുഹമ്മദ് സാലിം, സി എച്ച് സലീം, സിപിഐ എം ലോക്കൽ സെക്രട്ടറി പി പി മുഹമ്മദ് യുസഫ് എന്നിവർ മലപ്പുറം വാട്ടർ അതോറിറ്റി അസി. എൻജിനീയർക്ക് നിവേദനം നൽകുന്നു.

പെരിന്തൽമണ്ണ: കൂട്ടിലങ്ങാടി പഞ്ചായത്തിൽ തടസ്സരഹിതമായി കുടിവെള്ള വിതരണം ഉറപ്പുവരുത്തണമെന്ന് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള പൊതു പ്രവർത്തകർ വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകി. മോതിപമ്പ് ഹൗസിനു കീഴിലുള്ള പള്ളിപ്പടിയിലെയും വെടിയംകുന്നിലെയും തകരാറിലായ വാൾവുകളും പമ്പ് ഹൗസിലെ പ്രഷർ ഫിൽട്ടറും എത്രയും പെട്ടെന്ന് റിപ്പയർ
ചെയ്യണം. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ 25 ഓളം ഇടങ്ങളിലായുള്ള പൊട്ടിയ പൈപ്പുകളും റിപ്പയർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. മുഹമ്മദ് സാലിം, സി.എച്ച് സലീം, സിപി.എം ലോക്കൽ സെക്രട്ടറി പി.പി മുഹമ്മദ് യൂസഫ് എന്നിവർ ഉൾപ്പെട്ട സംഘം മലപ്പുറം വാട്ടർ അതോറിറ്റി അസി. എൻജിനീയർക്ക് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL