കോട്ടക്കൽ: ഗവ. രാജാസ് എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒൻപത്, പത്ത് ക്ലാസുകളിലെ കുട്ടികളുടെ മുഴുവൻ രക്ഷിതാക്കൾക്കും എ ഐ,സൈബർ സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. ക്ലാസ് തല പിടിഎ മീറ്റിങ്ങുകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്ക് പരിശീലനം നൽകി. ഹെഡ്മിസ്ട്രസ് എം. സ്വപ്നറാണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ പി.പ്രകാശൻ, എസ്.ആർ.ജി കൺവീനർ എസ്. അരുൺ, എസ്.ഐ.ടി സി.പി.പി മുഹ്സിന, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ എ. സമീർ ബാബു, കെ. ലസിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |