മലപ്പുറം: ജൽജീവൻ മിഷൻ മുഖേന നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്കായി കേരള വാട്ടർ അതോറിറ്റി മലപ്പുറം പി.എച്ച് ഡിവിഷന്റെ കീഴിൽ ജൽജീവൻ മിഷൻ വൊളന്റിയർമാരെ നിയമിക്കുന്നു. അഭിമുഖം സെപ്തംബർ എട്ടിന് രാവിലെ 11ന് നടക്കും. 179 ദിവസത്തേക്കാണ് നിയമനം. ഐ.ടി.ഐ/ഡിപ്ലോമ, ബി.ടെക് ഇൻ സിവിൽ എൻജിനീയറിംഗ്/ മെക്കാനിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള വാട്ടർ അതോറിറ്റി മലപ്പുറം പി.എച്ച്.ഡിവിഷനിൽ നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. ഫോൺ 04832734891.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |