SignIn
Kerala Kaumudi Online
Monday, 24 August 2026 3.53 AM IST

തിരുവാലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള സംഘടിപ്പിച്ചു

വണ്ടൂർ : തിരുവാലി പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള സംഘടിപ്പിച്ചു. വിവിധ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച മേളയ്ക്ക് മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് സുമാ താരിയൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർമാൻ പി. സിന്ധു അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് കൺവീനർ നിഷ സ്വാഗതവും ഇ.കെ.രാജശ്രീയും നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുഹമ്മദ് നജീബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജ്ന മന്നിയിൽ , മുൻ പഞ്ചായത്ത് പ്രസിഡന്റ് രാമൻകുട്ടി, സി. ഡി.എസ് മെമ്പർ സെക്രട്ടറി അബ്ദുൽ സമദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL