
താനാളൂർ:താനാളൂർ കൃഷിവകുപ്പിന്റെ ഓണച്ചന്ത പുത്തൻ തെരു വായനാശാലയ്ക്ക് മുൻവശം ഗ്രന്ഥാലയത്തിന്റ സഹകരണത്തോടെ തുടക്കമായി. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കഞ്ഞിപ്പ തെയ്യമ്പാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഫാത്തിമ ബീവി അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീർ ഉൾപ്പെടെ നിരവധി പഞ്ചായത്തംഗങ്ങൾ, എ.ഡി.എ ബാബു ഷക്കീർ, കൃഷി ഓഫീസർ ഡോ. പി.ശില്പ, അസിസ്റ്റന്റ് ബി.വന്ദന, സി.വിസ്മിത , എം.വി.അമീറലി, അസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എസ് സഹദേവൻ, വി.ആർ. നായനാർ ഗ്രന്ഥാലയം പ്രസിഡന്റ് വി.വി സത്യാനന്ദൻ , സെക്രട്ടറി സി.മുഹമ്മദ് ഷാഫി, ടി.വി രാമകൃഷ്ണൻ ,കെ വി . ലൈജു, രേണുക , സരോജിനി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |