കോഴിക്കോട്: ഉള്ളൂർ സ്മാരക സമിതിയുടെയും റിസർച്ച് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലുള്ള മഹാകവി ഉള്ളൂർ 150-ാം ജന്മദിന സംസ്ഥാനതല ആഘോഷവും പുരസ്കാര സമർപ്പണവും ഇന്ന് വൈകീട്ട് നാലിന് ടൗൺഹാളിൽ നടക്കും. മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. ഇ.കെ. ഗോവിന്ദവർമ്മരാജ അദ്ധ്യക്ഷനാകും. മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. പ്രൊഫ. ഉള്ളൂർ എം. പരമേശ്വരൻ അനുസ്മരണ പ്രഭാഷണം നടത്തും. അബ്ദുൽ ജലീൽ എടത്തിൽ മുഖ്യാതിഥിയാകും. മനോജ് തെക്കേടത്ത്, രമേഷ് പുതിയമഠം, ബീനാ റഷീദ്, പുഷ്പൻ തിക്കോടി, വത്സൻ നെല്ലിക്കോട്, കെ.ടി. ഗോപാലൻ, അബൂബക്കർ സിദ്ദീഖ്, സരസ്വതി ബിജു എന്നിവർക്കാണ് പുരസ്കാരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |