SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.06 PM IST

എ.ഐ. സാക്ഷരതാ പദ്ധതിക്ക് പിന്തുണ

kdy4
കൊടുവള്ളി എം.എൽ.എ ഓഫീസിൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും ഹയർ സെക്കൻഡറിപ്രിൻസിപ്പൽമാരുടെയും യോഗത്തിൽമന്ത്രി എൻ. ഷംസുദ്ദീൻ സംസാരിക്കുന്നു

കൊടുവള്ളി: വിദ്യാഭ്യാസരംഗത്ത് സമഗ്രമായ ‘കൊടുവള്ളി മോഡൽ’ വികസിപ്പിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും വിദ്യാഭ്യാസ വകുപ്പ് നൽകുമെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ. കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ ഭാവിയിലെ തൊഴിൽ-വിദ്യാഭ്യാസ സാദ്ധ്യതകൾക്ക് സജ്ജരാക്കുന്നതിനായി നടപ്പാക്കുന്ന എ.ഐ. സാക്ഷരതാ പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൊടുവള്ളി എം.എൽ.എ ഓഫീസിൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പി.കെ. ഫിറോസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എ.ഐ. സാക്ഷരതാ പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. താമരശ്ശേരി ഡി.ഇ.ഒ, താമരശ്ശേരി, കൊടുവള്ളി എ.ഇ.ഒമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL