ഫറോക്ക്: ബേപ്പൂർ മണ്ഡലം ഡവലപ്പ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നല്ലളത്തെ ഡയാലിസിസ് സെന്ററിന് റോട്ടറി ക്ലബ്ബ് ഓഫ് കലിക്കറ്റ് സൈബർ സിറ്റി നൽകുന്ന ആംബുലൻസ് റവന്യൂ മന്ത്രി എ. പി അനിൽകുമാർ ഡയാലിസിസ് സെന്ററിന് കൈമാറി. ട്രസ്റ്റ് ചെയർമാൻ വി.കെ.സി മമ്മത് കോയ ഏറ്റുവാങ്ങി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എംവി മോഹൻദാസ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ വി.പി. ഇബ്രാഹിം, കെ.ടി.എ മജീദ്, അഡ്വ പി. എം. നിയാസ്, സലാം ബാവ, ടി സി അഹമ്മദ്, റജീൽ കെ പി ജി, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ റോട്ടറി മുൻ പ്രസിഡണ്ട് സിറാജ് പ്രീതി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |