കൊടുവള്ളി: പുത്തൂർ കൊയിലാട്ട് രിഫാഇയ്യ ദഅവ സെന്ററിന്റെ നേതൃത്വത്തിൽ അഹ്‌ലെ റബീഹ് മീലാദ് ക്യാമ്പയിന്റെ ഭാഗമായി നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. പുത്തൂർ, കുവ്വച്ചാൽ, പാലക്കുന്ന്, കുണ്ടത്തിൽ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കൊയിലാട്ട് രിഫാഇയ്യ ദഅവ സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന മീലാദ് സമ്മേളനം കുഞ്ഞിസീതിക്കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്നു. സബൂർ ബാഹസൻ തങ്ങൾ അവേലം, ആക്കോട് തങ്ങൾ, സകരിയ്യ തങ്ങൾ അടിവാരം, ഫസൽ പൂക്കോയ തങ്ങൾ, സി.കെ.കെ. തങ്ങൾ, ടി.പി. ഹുസൈൻ ഹാജി, കെ.സി. മുഹമ്മദ് ഹാജി, അബ്ദുള്ളക്കോയ മദനി, റാഫി ഹികമി, അലി റഹ്മത്താബാദ്, റഷീദ് കുണ്ടത്തിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |