കൊളത്തറ: ശിവദാസ് സ്മാരക ഗ്രന്ഥശാല കൊളത്തറയും ബാലസംഘം കൊളത്തറ മേഖലാ കമ്മിറ്റിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരത്തിൽ കുന്നത്ത് പറമ്പ് കുടുംബ സമിതി ഒന്നാംസ്ഥാനവും, മഹിളാ സമാജം കൊളത്തറ രണ്ടാംസ്ഥാനവും, പുലരി കുടുംബസമിതി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വായനശാല പ്രസിഡന്റ് യു.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഇ ആദം മാലിക് സമ്മാനങ്ങൾ നൽകി. ബാലസംഘം കൊളത്തറ മേഖലാ സെക്രട്ടറി റോഷൻ റിയാദ് പി., പ്രസിഡന്റ് പാറുൾ യു., ഷാഹിദ് ടി., അക്ഷയ് ടി., സുരേശൻ പി., കൊല്ലമ്പലത്ത് പ്രദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി രജിത് മുല്ലശ്ശേരി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |