SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.50 AM IST

ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു

7
ഹൈന്ദവ സമുദായ സൗഹൃദ വേദി കോഴിക്കോട് ജില്ലാ നേതൃത്വ കൺവൻഷൻ്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പയ്യന്നൂർ ഷാജി നിർവ്വഹിക്കുന്നു.

കോഴിക്കോട്: സംവരണം ഏകീകരിക്കണമെന്നും പിന്നാക്ക ഹിന്ദു സമുദായങ്ങളുടെ സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ ജൂഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്നും ഹൈന്ദവ സമുദായ സൗഹൃദവേദി ജില്ലാ നേതൃത്വ കൺവൻഷൻ ആവശ്യപ്പെട്ടു. നവംബർ 1 സംവരണ സംരക്ഷണദിനമായി ആചരിക്കും. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പയ്യന്നൂർ ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സുധീഷ് കേശവപുരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ജഗതി രാജൻ സംസ്ഥാന സെക്രട്ടറി മഹേശ്വര പ്രസാദ് ,കാളക്കണ്ടി അരുൺകുമാർ, എ.കെ സദാനന്ദൻ, ഷിബു മൊകവൂർ, ഗിരീശൻ സി.കെ , സുദർശൻ തമ്പി , പ്രബിത എം.ടി ,രാജേഷ് പി മാങ്കാവ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL