കാവിലുംപാറ: കാവിലുംപാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഓണം വിപണന മേളയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ മോളി കെ.കെ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളും കാർഷിക വിഭവങ്ങളും മേളയുടെ പ്രധാന ആകർഷണമാണ്. ഇതിനുപുറമെ ബഡ്സ് കരകൗശല മേള, വിവിധ ഇനം നടീൽ വസ്തുക്കൾ, പായസം മേള, ഗാർമെന്റ്സ് എന്നിവയും വിപണന മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്. നാടൻ ഉത്പന്നങ്ങൾക്ക് നേരിട്ട് വിപണി കണ്ടെത്താനും മികച്ച ഗുണനിലവാരമുള്ള സാധനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും മേളയിലൂടെ സാധിക്കും. മുൻ പ്രസിഡന്റ് പി. സുരേന്ദ്രൻ പ്രസംഗിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഗീതാ രാജൻ സ്വാഗതവും ഉപസമിതി കൺവീനർ ലിനിഷ സുനിൽ ദത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |