SignIn
Kerala Kaumudi Online
Monday, 25 May 2026 7.38 AM IST

പ്രതിഭകളെ ആദരിക്കൽ ഇന്ന്

p
പ്രതിഭകളെ ആദരിക്കൽ ഇന്ന്

താമരശ്ശേരി : മലയോര മേഖലയിലെ വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മയായ സീഡ് താമരശേരിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദ്യാർത്ഥി-യുവ പ്രതിഭകളെ ആദരിക്കുന്നു. സീഡ് എക്സലൻസ് - 2026 എന്ന പേരിൽ നടക്കുന്ന ആദരിക്കൽ ഇന്ന് വൈകിട്ട് നാലിന് താമരശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ പി. കെ. ഫിറോസ് ഉദ്ഘാടനം ചെയ്യും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ അസി. പ്രാഫസർ ഡോ. കെ .മുഹമ്മദ് റഷാദ്, ഐ.ടി. വിദഗ്ദൻ വിമൽ മാധവ് തുടങ്ങിയവർ പ്രസംഗിക്കും. പുതിയ തലമുറയിലെ സംരംഭകർക്കും ഉദ്യോഗാർഥികൾക്കും ശരിയായ ദിശാബോധം നൽകുക, മൂല്യാധിഷ്ഠിത തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തൽ,ഉന്നത മേഖലയിലെ പ്രഗത്ഭരുമായുള്ള ആശയവിനിമയം തുടങ്ങിയവയാണ് സീഡിന്റെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL