
കോട്ടയം : കിഫ്ബി ഫണ്ട് വിതരണത്തിലെ ക്രമക്കേട് അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചത് ജില്ലാ ജനറൽ ആശുപത്രി ബഹുനില മന്ദിര നിർമ്മാണത്തെയും ബാധിക്കുമെന്ന് ആശങ്ക. 129.9 കോടി രൂപയാണ് കിഫ്ബി ഫണ്ടായി കെട്ടടിട നിർമ്മാണത്തിന് മുൻ സർക്കാർ അനുവദിച്ചത്. ഇൻകലിന് നിർമ്മാണ ചുമതലയുള്ള പദ്ധതി, മണ്ണ് നീക്കുന്നതിലെ തർക്കങ്ങൾ കാരണം തുടക്കത്തിലേ വൈകിയിരുന്നു. ഇതുവരെ കാൽഭാഗം നിർമ്മാണം മാത്രമാണ് പൂർത്തിയായത്. കിഫ്ബി ഫണ്ട് തടസപ്പെട്ടാൽ കെട്ടിട നിർമ്മാണത്തിന്റെ പൂർത്തീകരണം ഏറെ വൈകും. എന്നാൽ വിജിലൻസ് അന്വേഷണം കെട്ടിട നിർമ്മാണത്തെ ബാധിക്കില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ 10 നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. 376 കിടക്കകളുമുണ്ടാകും.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി
നിലവിലുള്ള വാർഡുകൾ പുതിയ കെട്ടിട നിർമ്മാണത്തിനായി പൊളിച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും സ്ഥലപരിമിതിയിൽ വലയുകയാണ്. അത്യാഹിതവിഭാഗത്തിലും, ഒ.പി യിലും, ഫാർമസിയ്ക്ക് മുന്നിലും നിന്നു തിരിയാൻ ഇടമില്ല. നേത്രവിഭാഗം രണ്ടാം നിലയിലാണ്. പടികൾ കയറണം. മുതിർന്നവർ ഏറെ ബുദ്ധിമുട്ടുന്നു
കെട്ടിടം പണി ആരംഭിക്കുന്നതിന് മുമ്പ് 374 കിടക്കകൾ ഉണ്ടായിരുന്നത് 207 ആയി കുറഞ്ഞു.
മെഡിസിൻ, സർജറി വാർഡുകളായ 7,8,10,11,12 എന്നിവ ഇല്ലാതായി.
''കിഫ്ബി ഫണ്ട് വകമാറ്റി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് സർക്കാർ നീക്കം. ഇത് കോട്ടയം മെഡിക്കൽകോളേജ്, ജനറൽ ആശുപത്രി കെട്ടിട നിർമ്മാണം തടസപ്പെടുത്തും.
വി.എൻ.വാസവൻ, മുൻ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |