
രാമപുരം : മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്സ് വിഭാഗം ബംഗളൂരു ഐ.എസ്.ഡി.സിയുമായി സഹകരിച്ച് നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ഉദ്ഘാടനം മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം നിർവഹിച്ചു. അന്താരാഷ്ട്ര തലത്തിൽ നിരവധി തൊഴിലവസരങ്ങളുള്ള കൊമേഴ്സ് മേഖലയിലെ പ്രൊഫഷണൽ കോഴ്സാണിത്. ബി.കോമിനോപ്പം ഉന്നതനിലവാരം പുലർത്തുന്ന ഈ കോഴ്സ് മിതമായ ഫീസിൽ പഠിക്കാനുള്ള അവസരമാണ് കോളേജ് ഒരുക്കുന്നത്.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡിമ്പിൾ ജേക്കബ്, ശരത് വേണുഗോപാൽ, കരോളിൻ ജോസഫ്, കല.എസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |