
കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബ്യൂട്ടീഷ്യൻ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിലർ ലൗലി ജോർജ്ജ് നിർവഹിച്ചു. ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. ത്രഡിംഗ്, ബ്ലീച്ചിംഗ്, ഫേഷ്യലിംഗ്, മേക്കപ്പ്, ഡ്രസ്സ് കോസ്റ്റിയൂമിംഗ് തുടങ്ങിയവയിലാണ് പരിശീലനം സംഘടിപ്പിച്ചത്. ട്രെയ്നർ അനിത അൻസീർ, കെ.എസ്.എസ്.എസ് കോ-ഓർഡിനേറ്റർ മേഴ്സി സ്റ്റീഫൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |