കോട്ടയം: മലങ്കര ഗവ.ഓഫീസേഴ്സ് ക്വാർട്ടേഴ്സിൽനിന്ന് 50,000 രൂപ വിലമതിക്കുന്ന അലുമിനിയം ഷീറ്റുകളും മറ്റ് സാധനങ്ങളും മോഷ്ടിച്ച പുല്ലരിക്കുന്ന് സ്വദേശി കൃഷ്ണകുമാർ, കൂത്താട്ടുകുളം മുളക്കുഴ നിരപ്പേൽ ദീപു പ്രകാശ് എന്നിവർ അറസ്റ്റിൽ.
പൊതുമരാമത്ത് കരാറുകാരൻ ക്വാർട്ടേഴ്സിന്റെ പഴയ മേൽക്കൂരയിലെ അലുമിനിയം ഷീറ്റുകൾ മാറ്റി സ്ഥാപിച്ചശേഷം, ലേല നടപടികൾക്കായി സമീപമുള്ള കാർ ഷെഡിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ, പ്രിൻസിപ്പൽ എസ്.ഐ നവീൻ ജോർജ് ഡേവിഡ്, എസ്.ഐ അനിൽ എ.കെ., എസ്.സി.പി.ഒ അരുൺകുമാർ, സി.പി.ഒ.മാരായ സലമോൻ, ഷെബിൻ പീറ്റർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |