SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.32 AM IST

മരിയസദനത്തിന് പാലാ നഗരസഭയുടെ പിന്തുണ 

അന്തേവാസികളുടെ എണ്ണം കുറയ്ക്കരുത്

തീരുമാനം പുനഃപരിശോധിക്കണം

പാലാ : നൂറുകണക്കിന് അശരണർക്ക് അഭയവും ചികിത്സയും പുനരധിവാസവും നൽകുന്ന പാലാ മരിയസദനത്തിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനുള്ള സാമൂഹ്യക്ഷേമ വകുപ്പിന്റെ തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി പാലാ നഗരസഭ. മരിയസദനത്തെ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന നിലപാടിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു. ഇതുസംബന്ധിച്ച പ്രമേയം ബിജു പാലൂപ്പടവിൽ അവതരിപ്പിച്ചു. ജിജി ബൈജു കൊല്ലംപറമ്പിൽ അനുവാദകയായി.

പുതുക്കിയ ഭിന്നശേഷി അവകാശ നിയമ രജിസ്‌ട്രേഷനിൽ അനുവദനീയമായ അന്തേവാസികളുടെ എണ്ണം 300 ൽ നിന്ന് 250 ആയി കുറച്ചതോടെ മരിയസദനം പ്രതിസന്ധിയിലായ വിവരം '' കേരളകൗമുദി '' റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 360 ലധികം പേർ ഇവിടെ കഴിയുന്നുണ്ട്. ചികിത്സയും പരിചരണവും ആവശ്യമുള്ളവരെ എവിടേക്ക് മാറ്റുമെന്നതിൽ വ്യക്തതയില്ല.

വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നിലവിലുള്ള അന്തേവാസികളുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് ആവശ്യം.

''മരിയസദനത്തെ സംരക്ഷിക്കേണ്ടത് ഒരു സ്ഥാപനത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരുടെ ജീവിതവും സുരക്ഷയും ഉറപ്പാക്കാനുള്ള ഉത്തരവാദിത്വമാണെന്നുമുള്ള നിലപാടിലാണ് ഭരണപ്രതിപക്ഷ കൗൺസിലർമാർ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എന്നിവർക്ക് ഉടൻ പ്രമേയം അയച്ചുകൊടുക്കും.

മായാ രാഹുൽ, നഗരസഭ ചെയർപേഴ്‌സൺ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL