കോട്ടയം : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസിന്റെ നേതൃത്വത്തിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ സംഘടിപ്പിച്ചു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ടോമി കാറുകുളം, ലൂക്കോസ് മാക്കിൽ, പഞ്ചായത്തംഗങ്ങളായ ഷെർലിൻ ജോസ്, കെ.ബി. രാജേഷ് , മാത്യൂസ് കെ മാത്യൂസ്, കെ.എൻ തങ്കപ്പൻ,സി.എം ജോർജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |