
കൊടുങ്ങൂർ : സെക്യൂരിറ്റി ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാപ്രസിഡന്റ് സിബി പരിയാരം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, ഷിജോ പ്ലാത്തോട്ടം, വി.ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.ആർ.സരേഷ്കുമാർ (പ്രസിഡന്റ്), ജോസഫ് മണ്ണാവേലി (വൈസ്.പ്രസിഡന്റ്), ബി.ജയരാജ് (സെക്രട്ടറി), പി.ജി.പുഷ്പ (ജോ.സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |