SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.32 AM IST

പ്രധാന ഇടത്താവളം കിഴക്കൻ മേഖല, റൂട്ട് മാറ്റി ലഹരിമാഫിയ

drug

കോട്ടയം : ജില്ലയിലെ കിഴക്കൻ മേഖലയിൽ ലഹരിമാഫിയയുടെ പ്രവർത്തനം ശക്തമാകുന്നു. കഞ്ചാവും മറ്റ് ലഹരിമരുന്നുകളും പതിവായി പിടികൂടുകയാണ്. മുൻപ് എറണാകുളം ജില്ല വഴിയായിരുന്നു കോട്ടയത്തേയ്ക്ക് ലഹരിക്കടത്ത്. എന്നാൽ ഇപ്പോൾ ഇടുക്കി ജില്ലയിലൂടെയുള്ള പുതുവഴികൾ ലഹരിക്കടത്തിനായി ഉപയോഗിക്കുകയാണ്. തമിഴ്നാട് വഴി ജില്ലയിലേയ്ക്ക് ലഹരിമരുന്നുകൾ എത്തിക്കുന്ന വൻസംഘം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് ഇടനിലക്കാരെയും വിതരണക്കാരെയും ഉപയോഗിച്ച് ലഹരിമരുന്നുകൾ വിവിധ മേഖലകളിലേക്ക് എത്തിക്കും. കഴിഞ്ഞ ദിവസം കഞ്ചാവുമായി പൊൻകുന്നത്ത് പിടിയിലായവരുടെ പണമിടപാടുകൾ കേന്ദ്രീകരിച്ചും ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചു അന്വേഷണം തുടരുകയാണ്. ശബരിമല തീർത്ഥാടന സീസണിനൊപ്പം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കൂടി മുന്നിലെത്തിയതോടെ ലഹരിമാഫിയ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ആഘോഷകാലത്ത് ആവശ്യക്കാർ വർദ്ധിക്കുമെന്ന കണക്കുകൂട്ടലിൽ കഞ്ചാവും മറ്റും നേരത്തേ സംഭരിച്ചുവയ്ക്കാനാണ് നീക്കം. കൂടാതെ ആ സമയം പരിശോധനയും കർശനമായിരിക്കും. ഇതിൽ നിന്നും രക്ഷപ്പെടാനാകും.


 നിരീക്ഷണില്ലാതെ ടൂറിസം കേന്ദ്രങ്ങൾ

ഇടുക്കി - കോട്ടയം ജില്ലാതിർത്തികളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും ലഹരിമരുന്ന് വിതരണം നടത്താൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിനോദസഞ്ചാരികളുടെ തിരക്കും ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഒത്തുചേരലുകളും മുതലെടുത്ത് ലഹരിമരുന്നുകൾ എത്തിക്കാനുള്ള സാദ്ധ്യതയും അന്വേഷണപരിധിയിലുണ്ട്.

കിഴക്കൻ മേഖലയിലെ പ്രധാന റോഡുകളിലും ജില്ലാതിർത്തികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമുള്ള പരിശോധന ശക്തമാക്കുന്നതിനൊപ്പം, ലഹരിക്കടത്തിന്റെ ഉറവിടവും വിതരണശൃംഖലയും കണ്ടെത്തുന്നതും പൊലീസിന് വെല്ലുവിളിയാകും.

മലയോരമേഖല കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം വർദ്ധിച്ചിരിക്കുകയാണ്

പച്ചക്കറി ലോറികളിലും, ആഡംബര വാഹനങ്ങളിലും, ബസുകളിലുമാണ് കടത്ത്

ബ്രൗൺഷുഗർ, എൽ എസ് ഡി, തുടങ്ങിയ ലഹരി വസ്തുക്കളും യഥേഷ്ടം കടത്തുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL