
കൊച്ചി : അന്തരിച്ച കഥാകൃത്ത് കെ.ആർ. മനോരാജിന്റെ സ്മരണാർഥം സുഹൃത്തുക്കൾ ഏർപ്പെടുത്തിയ മനോരാജ് കഥാസമാഹാര പുരസ്കാരം എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ പൊന്തയ്ക്ക്. 33,333 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം 31 ന് വൈകിട്ട് മൂന്നിന് ചെറായി പള്ളിപ്പുറം കോ - ഓപ്പറേറ്റീവ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ ടി.കെ. ഗംഗാധരൻ സമ്മാനിക്കും. സിപ്പി പള്ളിപ്പുറം ചടങ്ങ് ഉദ്ഘാടനം ചെയ്യും. പൂയപ്പിള്ളി തങ്കപ്പൻ, പി.വി. ഷാജികുമാർ, ജോസഫ് പനയ്ക്കൽ എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |