
കോട്ടയം : മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസന വികസന സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ഭദ്രാസന എപ്പിസ്കോപ്പാ തോമസ് മാർ തിമൊഥയോസ് അദ്ധ്യക്ഷത വഹിച്ചു.
മാർത്തോമ്മാ സഭ ഡെവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് ജനറൽ സെക്രട്ടറി ഫാ. ഷിബു സാമുവൽ മുഖ്യപ്രഭാഷണം നടത്തി.
ഫാ.ഡോ. സാംസൺ എസ്. ജേക്കബ്, ഫാ. പി.ജെ.ജോൺ, ഫാ. സജീവ് തോമസ്, ജോസി കുര്യൻ, കുരുവിള മാത്യൂസ്, കുര്യൻ വി. മാത്യൂസ്, കോര കുര്യൻ, റോയി ജോൺ ഇടയത്ര, ഫാ.ഷൈനു.ബ, എം.എസ്.റോയി , വാളകം ജോൺ, പി.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |