SignIn
Kerala Kaumudi Online
Saturday, 24 October 2026 5.31 AM IST

വയലാർ അനുസ്മരണ  ഗാനസന്ധ്യ  27ന്

കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ കലാ സാംസ്‌കാരിക വിഭാഗമായ സ്പാർക് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ ചരമവാർഷിക ദിനമായ 27ന് വൈകിട്ട് 7 മുതൽ സ്വർണ ചാമരം എന്ന പേരിൽ വയലാർ സ്മൃതി ഗാനസന്ധ്യ ഓൺലൈനായി സംഘടിപ്പിക്കും.
കെ.എസ്.എസ്.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ് സലിം ഉദ്ഘാടനം ചെയ്യും. സ്പാർക് ചെയർമാൻ ഇ.എൻ ഹർഷകുമാർ അദ്ധ്യക്ഷത വഹിക്കും. കവിയും പത്രപ്രവർത്തകനുമായ കൈനകരി ഷാജി വയലാർ അനുസ്മരണ പ്രഭാഷണം നടത്തും. കെ.എസ്.എസ്.പി.എ സംസ്ഥാന, ജില്ല നേതാക്കൾ ആശംസകൾ നേരും. വയലാറിന്റെ ഗാനങ്ങളും കവിതകളും ആലപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VAYALAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL