SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.19 AM IST

എം.ഡി.എം.എയുമായി  രണ്ടുപേർ അറസ്റ്റിൽ

riyas
റിയാസ്

ഈരാറ്റുപേട്ട: വിൽപ്പനയ്ക്കായി കാറിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. നടക്കൽ സ്വദേശികളായ കെ.എം റിയാസ്, സിദാം സക്കീർ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 58 ടി 3366 നമ്പർ കാറിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. കോസ് വേ മുനിസിപ്പൽ ഓഫീസ് റോഡിന് സമീപത്ത് തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം. ഡാൻസാഫ് സംഘം കൈകാണിച്ച് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ വാഹനം നിർത്താതെ മുന്നോട്ടുപോയി. തുടർന്ന് 150 മീറ്ററോളം പിന്നിലേക്ക് റിവേഴ്‌സ് എടുത്തശേഷം വീണ്ടും മുന്നോട്ടെടുക്കുന്നതിനിടെ കാർ പിക്കപ്പ് വാഹനത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാറിൽനിന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടി. തുടർന്ന്, കാറിൽ നടത്തിയ പരിശോധനയിൽ 12.924 ഗ്രാം എം.ഡി.എം.എയും കണ്ടെത്തി. രെ റിയാസ് ഇഷ്ടികക്കല്ല് എറിഞ്ഞതിനെ തുടർന്ന് ഡാൻസാഫ് സംഘത്തിലെ സി.പി.ഒ ജോഷിക്ക് ഇടത്കാൽമുട്ടിന് പരിക്കേറ്റു. ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY