SignIn
Kerala Kaumudi Online
Wednesday, 21 October 2026 5.09 AM IST

കലോത്സവ കാലം എത്തി,​ ചെലവ് ആകാശം മുട്ടെ!

കോട്ടയം: സ്‌കൂൾ കലോത്സവങ്ങൾക്ക് അരങ്ങുണർന്നതോടെ നൃത്തയിനങ്ങൾക്കുള്ള ചെലവ് സാധാരണക്കാരായ രക്ഷിതാക്കളുടെ നട്ടെല്ലൊടിക്കുന്നു. അദ്ധ്യാപകരുടെ ഫീസ്, മേക്കപ്പ്, മറ്റ് സാധനങ്ങളുടെ വില എല്ലാം ഇരട്ടിയായി. ഒന്നിലധികം ഐറ്റങ്ങളിൽ പങ്കെടുക്കേണ്ടവർ മറ്റുള്ളവരുടെ സഹായത്തോടെയാണ് മത്സരിക്കുന്നത്.

വിപണിയിൽ ആകെയുള്ള വിലക്കയറ്റം നൃത്തമേഖലയിലുമുണ്ട്. ഒരു ഐറ്റം വേദിയിലെത്തണമെങ്കിൽ രണ്ട് ലക്ഷം വരെയാവും. ഒന്നിലേറെ മത്സരങ്ങളുണ്ടെങ്കിൽ പറയുകയും വേണ്ട. പണമുള്ളവർ അരങ്ങ് കൊഴുപ്പിക്കുമ്പോൾ പാവപ്പെട്ടവർ പെടാപ്പാടുപെടും. കലയോടുള്ള ആഗ്രഹം കൊണ്ട് മാത്രം ഒപ്പമെത്താൻ കഷ്ടപ്പെടുന്നവർ ഒപ്പമുള്ളവരുടെ സഹായത്തിലാണ് വേദിയിലെത്തുന്നത്. മക്കളെ അരങ്ങിലെത്തിക്കാൻ കടംവാങ്ങിയും പണയംവച്ചും എത്തുന്നവരും അനവധിയാണ്. ഒരാൾക്ക് മൂന്ന് സിംഗിൾ ഇനങ്ങളിൽ മത്സരിക്കാം. അപ്പോഴേയ്ക്കും ചെലവ് ലക്ഷങ്ങളാകും,

പേരും പ്രശസ്തിയും ഫീസ്‌കൂട്ടും

മേക്കപ്പ് ആർട്ടിസ്റ്റ് മുതൽ അദ്ധ്യാപകർ വരെയുള്ളവരുടെ പ്രശസ്തിക്കനുസരിച്ച് ഫീസും കൂടും. ഒറ്റ ഐറ്റത്തിന് മേക്കപ്പിന് മൂവായിരം മുതലാണ് ഫീസ്.

പത്ത് മിനിറ്റുള്ള ഒരു ഐറ്റത്തിന് അദ്ധ്യാപകർക്ക് മിനിമം 35000 രൂപ മുതലാണ് ഫീസ്.

ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമായി വാങ്ങുന്നവരും വാടകയ്ക്ക് എടുക്കുന്നവരുമുണ്ട്.

വസ്ത്രങ്ങളുടെ തയ്യൽക്കൂലിയും വാടകയും അമ്പത് ശതമാനത്തിലേറെ ഉയർന്നു.

സ്റ്റേജിലെ അവതരണം മാത്രമല്ല, മേക്കപ്പിന്റെയും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാർക്കിനെ സ്വാധീനിക്കും.

നട്ടല്ലൊടിഞ്ഞ് സാധാരണക്കാർ

പട്ടുവസ്ത്രത്തിന് മിനിമം 8000രൂപ, തയ്യൽക്കൂലി 3500

വാടകയ്ക്ക് എടുത്താലും അയ്യായിരം രൂപ വരെ ചെലവ്

ആഭരണങ്ങൾക്ക് വാടക 1500 വരെ,

ആഭരണങ്ങൾക്ക് 10,000 മുതൽ

ടെമ്പിൾ വർക്കും കല്ലുകൊണ്ടുള്ള ആഭരണങ്ങൾക്കും ഡിമാൻഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY