SignIn
Kerala Kaumudi Online
Wednesday, 21 October 2026 5.08 AM IST

എ​ൺ​പ​തു​ക​ളി​ലും​ ​നീ​ന്തൽ കുളത്തിൽ പൊന്നായി ക​ദ​ളി​ക്കാ​ട്ടി​ൽ​ ​ക​സി​ൻ​സ്

s


പാ​ലാ​ ​:​ ​പ്രാ​യം​ ​ത​ള​ർ​ത്താ​ത്ത​ ​പോ​രാ​ട്ട​വീ​ര്യ​വു​മാ​യി​ ​നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ​ ​പൊ​ൻ​മീ​നു​ക​ളാ​യി​ ​ക​ദ​ളി​ക്കാ​ട്ടിൽ ​സ​ഹോ​ദ​ര​ങ്ങ​ൾ.​ ​ബം​ഗ​ളൂ​രു​വി​ൽ​ ​ന​ട​ന്ന​ ​ര​ണ്ടാ​മ​ത് ​ഏ​ഷ്യ​ൻ​ ​മാ​സ്റ്റേ​ഴ്‌​സ് ​സ്വി​മ്മിം​ഗ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ 15​ ​സ്വ​ർ​ണ​മു​ൾ​പ്പെ​ടെ​ 23​ ​മെ​ഡ​ലു​ക​ൾ​ ​സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ​ഈ​ ​ക​സി​ൻ​സ്.
ധന്യൻ ക​ദ​ളി​ക്കാ​ട്ടി​ൽ ​ ​മ​ത്താ​യി​യ​ച്ച​ന്റെ​ ​ഇ​ള​യ​ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​ ​കൊ​ച്ചു​മ​ക്ക​ളാ​യ​ ​പ്രൊ​ഫ.​ ​കെ.​സി​ ​സെ​ബാ​സ്റ്റ്യ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ​അ​പൂ​ർ​വ​ ​നേ​ട്ടം​ ​കൈ​വ​രി​ച്ച​ത്.​ ​കെ.​സി​ ​സെ​ബാ​സ്റ്റ്യ​നെ​ക്കൂ​ടാ​തെ​ ​ടോ​മി​ ​മാ​ത്യു.​കെ.​ഇ​ ​തോ​മ​സ് ​എ​ന്നി​വ​രാ​ണ് 80​-85​ ​വ​യ​സ് ​വി​ഭാ​ഗ​ത്തി​ൽ​ ​മ​ത്സ​രി​ച്ച് ​മെ​ഡ​ലു​ക​ൾ​ ​നീ​ന്തി​യെ​ടു​ത്ത​ത്.
പ്രൊ​ഫ.​ ​കെ.​സി.​ ​സെ​ബാ​സ്റ്റ്യ​ന് 85​ ​വ​യ​സാ​യി.​ ​ടോ​മി​ ​മാ​ത്യു​വി​ന് 83​ഉം,​ ​കെ.​ഇ.​ ​തോ​മ​സി​ന് 81​ ​ഉം​ ​വ​യ​സു​ണ്ട്.​ ​ക​സി​ൻ​സാ​യ​ ​ഇ​വ​ർ​ ​ഏ​ഴാ​ച്ചേ​രി​ ​വ​ലി​യ​തോ​ട്ടി​ലെ​ ​പാ​ണ്ടി​പാ​റ​ ​ക​യ​ത്തി​ൽ​ ​അ​ഞ്ചാം​ ​വ​യ​സു​ ​മു​ത​ൽ​ ​നീ​ന്തി​ ​തു​ട​ങ്ങി​യ​വ​രാ​ണ്.
നീ​ന്ത​ലി​നോ​ടു​ള്ള​ ​താ​ൽ​പ​ര്യ​വും​ ​ചി​ട്ട​യാ​യ​ ​പ​രി​ശീ​ല​ന​വും​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​ഒ​ത്തു​ചേ​രു​മ്പോ​ൾ​ ​പ്രാ​യം​ ​നേ​ട്ട​ങ്ങ​ൾ​ക്ക് ​ത​ട​സ​മാ​കി​ല്ലെ​ന്ന് ​ഇ​വ​രു​ടെ​ ​വി​ജ​യം​ ​വ്യ​ക്ത​മാ​ക്കു​ന്നു.
ഏ​ഷ്യ​ൻ​ ​മാ​സ്റ്റേ​ഴ്‌​സ് ​സ്വി​മ്മിം​ഗ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഗം​ഭീ​ര​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ ​ക​ദ​ളി​ക്കാ​ട്ടി​ൽ​ ​സ​ഹോ​ദ​ര​ങ്ങ​ളെ​ ​ജോ​സ് ​കെ.​ ​മാ​ണി​ ​എം.​പി,​ ​മാ​ണി​ ​സി.​ ​കാ​പ്പ​ൻ​ ​എം.​എ​ൽ.​എ.,​ ​പാ​ലാ​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​പേ​ഴ്‌​സ​ൺ​ ​മാ​യാ​ ​രാ​ഹു​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​ഭി​ന​ന്ദി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY