SignIn
Kerala Kaumudi Online
Wednesday, 21 October 2026 2.27 AM IST

മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ് ഇളവ് : സർക്കാരിന് സല്യൂട്ട്

ss
മലിനീകരണ നിയന്ത്രണബോർഡ് ലൈസൻസ്ഇളവ് വരുത്തിയ രേഖ

കോഴി ,കന്നുകാലി വളർത്തൽ ഫാം കർഷകർക്ക് ആശ്വാസം

കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് നിബന്ധനയിൽ സർക്കാർ വരുത്തിയ ഇളവ് ചെറുകിട കോഴി, കന്നുകാലി ഫാമുകൾ നടത്തുന്ന കർഷകർക്ക് ആശ്വാസമായി. പന്നിവള‌ർത്തൽ ഫാമുകൾ ഒഴിച്ച് കോഴി, കന്നുകാലി, മുയൽ ഫാമുകകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ലൈസൻസ് നിബന്ധനകളിലാണ് ഭേദഗതി. ഫാമുകൾക്ക് മറ്റു സ്ഥാപനങ്ങളുമായും വീടുകളുമായുള്ള ദൂരപരിധിയിലും ഇളവ് വരുത്തി. 500 കോഴികളെ വളർത്തുന്ന കർഷകർക്കു വരെ നിലവിൽ മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ് ആവശ്യമായിരുന്നു. എന്നാൽ 5000 ഇറച്ചിക്കോഴികളെ വരെ വളർത്തുന്ന ഫാമുകൾക്ക് ലൈസൻസ്ആവശ്യമില്ലെന്ന ഭേദഗതി നൂറ് കണക്കിന് കർഷകർക്ക് നേട്ടമായി.

ഫാം ആരംഭിക്കുന്നതിന് കെട്ടിടം പണിത് മറ്റ് നടപടികളെല്ലാം പൂർത്തിയായ ശേഷവും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെ വേണ്ട രീതിയിൽ കാണുന്ന വൻകിട ഫാം ഉടമകൾക്ക് നിബന്ധനകളിൽ ഇളവ് നൽകിയിരുന്നു. നിയന്ത്രണങ്ങളിൽ വരുത്തിയ ഭേദഗതി ഏറെ സഹായകമായത് ചെറുകിട കർഷകർക്കാണ്.

ദൂരപരിധിയിലെ ഇളവ് ഇങ്ങനെ

501 മുതൽ 5000 കോഴികളെ വരെ വളർത്തുന്ന ഫാമുകളും വീടുകളും തമ്മിലുള്ള ദൂരപരിധി നേരത്തേ 50 മീറ്ററായിരുന്നത് 25 മീറ്ററാക്കി കുറച്ചു.

5,000ത്തിന് മുകളിൽ കോഴികളെ വളർത്തിയിരുന്ന ഫാമുകളുടെ ദൂര പരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ചു.

15 മുതൽ 20 കന്നുകാലികളെ വരെ വളർത്തുന്നഫാമും വീടുമായുള്ള ദൂരപരിധി പത്ത് മീറ്ററാക്കി.

21 മുതൽ 200 കന്നുകാലികൾ 51 മുതൽ 500 ആടുകൾ 51 മുതൽ 400 മുയലുകൾ എന്നിവയെ വളർത്തുന്ന ഫാമുകൾക്ക് ദൂരപരിധി 50 മീറ്ററാക്കി.

മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ് നിബന്ധനകളിൽ വരുത്തിയ ഇളവ് ജീവിത മാർഗമായി കോഴി കന്നുകാലി ഫാമുകൾ നടത്തുന്ന ചെറുകിട കർഷകർക്ക് വലിയ ആശ്വാസമാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

എബി ഐപ്പ് ,

കർഷക കോൺഗ്രസ് നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY