SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.07 PM IST

പഞ്ചാരിയുടെ പെരുക്കത്തിൽ ജീവതാളത്തിന്റെ പെരുമ

dr

പാലാ : ജീവതാളം തൊട്ടറിയുന്നവർ സ്റ്റെതസ്‌കോപ്പ് താഴെ വച്ച് ചെണ്ടക്കോലെടുത്തു. പിന്നീട് കണ്ടത് 'മേളപ്പെരുക്കത്തിലെ ഡോക്ടേഴ്സ് പെരുമ '. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പാലാ ശാഖയുടെ ഓണാഘോഷ പരിപാടിയായിരുന്നു വേദി. ഡോ. ശബരിനാഥ് സി. ദാമോദരൻ, ഡോ. തോമസ് വാവാനിക്കുന്നേൽ, ഡോ. കിരൺ കെ. പ്രഭാകർ, ഡോ. ഹരികുമാർ ജി, ഡോ. ജോസ് കുരുവിള എന്നിവർ ചേർന്നാണ് പഞ്ചാരിമേളം അവതരിപ്പിച്ചത്. വൈദ്യരംഗത്തെ തിരക്കേറിയ ജീവിതത്തിനിടയിലും ചെണ്ടയുടെയും താളവാദ്യങ്ങളുടെയും പരിശീലനം നടത്തി വേദിയിലെത്തിയ ഇവർക്ക് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ചെണ്ട, ഇലത്താളം ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങളുടെ മേളക്കൊട്ടോടെ അരങ്ങേറിയ അവതരണം ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായി.

പ്രമുഖ സോപാന സംഗീത കലാകാരനും കടപ്പാട്ടൂർ ഓംകാര കലാപീഠം ഡയറക്ടറുമായ വിനോദ് സൗപർണികയുടെ കീഴിലാണ് പഞ്ചാരിമേളം അഭ്യസിച്ചത്. തുടർന്നും തങ്ങളുടെ കലാസപര്യയെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ ആതുരശുശ്രൂഷകർ ആഗ്രഹിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL