
തലയോലപ്പറമ്പ് : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അംഗസമാശ്വാസ നിധിയിൽ നിന്ന് ലഭിച്ച ധനസഹായം വിതരണം ചെയ്തു. തലയോലപ്പറമ്പ് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളായ ബിജു ഡേവിഡ്, ഖാലിദ്. കെ. യു, ജോസഫ് ജോർജ് എന്നിവർക്ക് അനുവദിച്ച് കിട്ടിയ 75,000 രൂപയാണ് വിതരണം ചെയ്തത്. ബാങ്ക് പ്രസിഡന്റ് എം.ജെ ജോർജ്ജ് തുക കൈമാറി. ഭരണ സമിതി അംഗങ്ങളായ കെ.അജിത്ത്, അഡ്വ.ശ്രീകാന്ത് സോമൻ, സന്തോഷ് ശർമ്മ, ജോൺസൺ ആന്റണി, കെ.എം രാധാകൃഷ്ണൻ നായർ, പി.സി ജോസഫ്, ലൗസി തോമസ്, പി.പി കലേശൻ, സുമിത സതീശൻ, ജെസി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |