
പൊൻകുന്നം : പുതിയകാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ 28 ന് വൈകിട്ട് ആറിന് പ്രണവാഞ്ജലി നൃത്ത അരങ്ങേറ്റം നടത്തുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രണവം സ്‌കൂൾ ഒഫ് ആർട്‌സിൽ ആർ.എൽ.വി രാജി ഷിബുവിന്റെ ശിക്ഷണത്തിലുള്ള 19 പേരാണ് അരങ്ങേറ്റം നടത്തുന്നത്. തുടർന്ന് 45 പേർ അണിനിരക്കുന്ന നൃത്തശില്പം നടക്കും. പ്രൊഫറോണി കെ.ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ വാഴൂർ ഷിബുലാൽ, ആർ.എൽ.വി.രാജി ഷിബു, രതീഷ് ചന്ദ്രൻ, ബിജിത, രേഷ്മ, ബിന്ദു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |