
വൈക്കം : വൈക്കത്തെ എഴുത്തുകാരുടെ കൂട്ടായ്മയായ സംസ്‌കൃതിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സ്മാരക ഹാളിൽ സാഹിത്യസമ്മേളനവും, പുസ്തക പ്രകാശനവും നടത്തി. കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി പ്രസിഡന്റ് പി.സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ രാജൻ അക്കരപ്പാടം രചിച്ച പ്രപഞ്ചനടനം എന്ന കൃതിയുടെ പ്രകാശനം ഡോ. പള്ളിപ്പുറം മുരളി നിർവഹിച്ചു. ഡോ. ഷെറിൻ രഞ്ജിത്ത്, ഡോ. സി.ആർ.വിനോദ് കുമാർ,രവിശങ്കർ,സുജാത ശ്രീകുമാർ, ടി.സി തോമസ്, അഡ്വ.ഫിറോസ് മാവുങ്കൽ, പി.വി.നടേശൻ, പി. കെ.ഹരിദാസ്, അഡ്വ. ചന്ദ്രബാബു എടാടൻ, ഡി.മനോജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |