
തലയോലപ്പറമ്പ് : റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും, മികച്ച കർഷകനെ ആദരിക്കലും സംഘടിപ്പിച്ചു. കഴിഞ്ഞ 20 വർഷമായി ആധുനിക രീതിയിൽ പശുക്കളെ വളർത്തുന്ന ഫാം നടത്തുന്ന ബ്രഹ്മമംഗലം മൂഴിക്കരോട്ട് സന്തോഷിനെയാണ് റോട്ടറി ക്ലബ് പ്രസിഡന്റ് വി.പി ഉണ്ണികൃഷ്ണൻ ആദരിച്ചത്. റോട്ടറി ക്ലബ് സെക്രട്ടറി പി.വി വിനോദ് ബാബു, ട്രഷറർ അഡ്വ. പ്രകാശൻ ചക്കാല, ക്ലബ് ഭാരവാഹികളായ പി.എസ് ഷിജോ, അഡ്വ. ശ്രീകാന്ത് സോമൻ, ടി.ആർ സന്തോഷ്, ശ്രീദേവി ടീച്ചർ, ദിൻ രാജ്, സവിത സന്തോഷ്, കണ്ണൻ കൂരാപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |