SignIn
Kerala Kaumudi Online
Monday, 24 August 2026 3.49 AM IST

കർഷകച്ചന്ത ആരംഭിച്ചു

മണർകാട്: മണർകാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിപണി ഉറപ്പാക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതിനും കർഷകച്ചന്തകൾ സഹായകരമാണ്. ഉപഭോക്താക്കൾക്ക് ഇടനിലക്കാരില്ലാതെ ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ നേരിട്ട് ലഭ്യമാക്കാനും ഇത്തരം വിപണികൾ വഴിയൊരുക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ തോമസ്, വാർഡ് മെമ്പർമാരായ സൂസൻ എബ്രഹാം, ടി.പി തോമസ്, ലൈലമ്മ തോമസ്, കൃഷി ഓഫീസർ ഡോ.അനന്തു, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. വിവിധയിനം പച്ചക്കറികളും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും കർഷകച്ചന്തയിൽ വിൽപ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL